- താങ്കളുടെ ക്രമീകരണങ്ങളിൽ GoogleImages tab ഗാഡ്ജറ്റ് സജ്ജമാക്കുക, എവിടെയെങ്കിലും മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളുമായി ഒത്ത് നോക്കാൻ ഇത് സഹായിക്കുന്നതാണ്. ആവശ്യമെങ്കിൽ {{No permission since}} അല്ലെങ്കിൽ {{Copyvio}} ഉപയോഗിക്കുക.
- പ്രമാണത്തിന്റെ പേരും വിവരണവും നോക്കുക. തിരിച്ചറിയാത്തതായി അടയാളപ്പെടുത്തപ്പെടുന്ന പല പ്രമാണങ്ങളും ശരിയായ വർഗ്ഗത്തിലേക്ക് ചേർത്തിട്ടില്ല എന്ന് മാത്രമേ കാണുകയുള്ളു. താങ്കൾക്കറിയാത്ത ഭാഷയിലാണ് വിവരണവും മറ്റുമെങ്കിൽ ഗൂഗിൾ പരിഭാഷ ഉപകാരപ്പെട്ടേക്കാം.
- ഇതരപദ്ധതികളിലെ ചിത്രശാലകളിലെ ഉപയോഗം നോക്കുക. പ്രമാണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രമാണത്തിന്റെ ഉപയോഗം, പ്രമാണത്തിന്റെ ആഗോള ഉപയോഗം തുടങ്ങിയ തലക്കെട്ടുകൾ പ്രമാണവിവരണത്തിൽ ഉണ്ടായിരിക്കും.
- അപ്ലോഡ് ചെയ്യുന്നയാളുടെ സംഭാവനകളിലെയും അപ്ലോഡ് രേഖയിലേയും സൂചനകൾ തിരയുക, പ്രത്യേകിച്ച് പ്രമാണം അപ്ലോഡ് ചെയ്തതിന് തൊട്ട് മുമ്പും ശേഷവും അപ്ലോഡ് ചെയ്തവയുടെ മെറ്റാഡേറ്റയിൽ. അപ്ലോഡ് ചെയ്തയാളുടെ സംഭാവനകൾ കാണാനുള്ള കണ്ണി വിവരണഭാഗത്ത് പ്രമാണ നാൾവഴി ഭാഗത്ത് കാണാവുന്നതാണ്. ഉപയോക്താവിന്റെ രേഖകൾക്കുള്ള കണ്ണി, സംഭാവനാതാളിൽ മുകളിലായി ലഭ്യമാണ്. ഇതരപദ്ധതികളിലെ സംഭാവനകൾക്കുള്ള കണ്ണി അവിടെ തന്നെ താഴെ കാണാവുന്നതാണ്.
- പ്രമാണം മറ്റൊരു പദ്ധതിയിൽ നിന്നും ഇറക്കുമതി ചെയ്തതാണെങ്കിൽ, യഥാർത്ഥത്തിൽ അപ്ലോഡ് ചെയ്തയാളുടെ സംഭാവനകളും അപ്ലോഡ് രേഖകളും പരിശോധിക്കുക.
- വഴിയടയാളങ്ങളും, വീട്ടുനമ്പരുകളും, കടപ്പേരുകളും, കമ്പനിപ്പേരുകളും സമാനമായ മറ്റ് സൂചനകളും ചിത്രത്തിൽ തന്നെ നോക്കുക.
- ഒരേകദേശ സ്ഥാനം മനസ്സിലായാൽ, ഗൂഗിൾ മാപ്സും സ്ട്രീറ്റ്വ്യൂവും ഉപയോഗിച്ച് കൂടുതൽ കൃത്യമായ സ്ഥാനം നിർണ്ണയിക്കാവുന്നതാണ്.
ചിത്രത്തിലുള്ളതെന്താണ് എന്ന് താങ്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ, വിവരണം തിരുത്തി, വസ്തുവിനെക്കുറിച്ച് അവിടെ വിശദമാക്കുക. പ്രമാണം ഈ വർഗ്ഗത്തിൽ നിന്ന് നീക്കി, ഉള്ളതിൽ ഏറ്റവും അനുയോജ്യമായ വർഗ്ഗത്തിൽ ചേർക്കുക. എവിടെ നിന്നാണ് ചിത്രം എടുത്തതെന്ന് താങ്കൾക്ക് നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, പ്രമാണത്തിന്റെ വിവരണത്തിലേക്ക് {{Location}} ചേർക്കുക.
ചിത്രം പൂർണ്ണമായും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പോലും, തിരിച്ചറിയാത്ത ഉള്ളടക്കത്തിന് കൂടുതൽ അനുയോജ്യമായ വർഗ്ഗത്തിലേക്ക് മാറ്റുക. ഉദാഹരണത്തിന് തിരിച്ചറിയാത്ത കെട്ടിടങ്ങൾ എന്ന വർഗ്ഗത്തിലെ ഒരു ചിത്രം മിക്കവാറും എവിടെ നിന്നാണ് എടുത്തത് എന്നറിവുണ്ടെങ്കിൽ രാജ്യത്തിനനുസരിച്ച് വർഗ്ഗീകരിക്കാനാവുന്നതാണ്.